‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF
തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായിരുന്നത് എൽഡിഎഫായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രചാരണ മുദ്രവാക്യ പുറത്തിറക്കിയത്. ‘ഈ ദുർഭരണം അവസാനിക്കാൻ ഇനി 25 ദിവസം മാത്രം , കണക്ക് ചോദിക്കാൻ സമയമായി’ എന്നിവയും പരസ്യത്തിൽ പറയുന്നുണ്ട്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കളത്തിൽ കൂടുതൽ സജീവമാകാനാണ് യുഡിഎഫ് നീക്കം.
Read Also: തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: CPI-CPIM പ്രചാരണം തുടങ്ങി; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്
അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക. സ്ഥാനാർത്ഥി നിർണയത്തിൽ അവസാനഘട്ട ചർച്ചകളിലാണ് കോൺഗ്രസ്. എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാകും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാനുള്ള അവസാനശ്രമത്തിലാണ് കോൺഗ്രസ്.
Story Highlights : UDF with election campaign slogan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




