Advertisement

തൊടുപുഴയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് അപു ജോൺ ജോസഫ്, സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങി

March 17, 2026
Google News 1 minute Read

തൊടുപുഴയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ്. യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

തൊടുപുഴയിൽ പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. 1982 മുതൽ ആറു തവണയാണ് പി.ജെ. ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രതികരിച്ചിരുന്നു.ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടു നൽകി പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കാനാണ് തീരുമാനം. മുന്നണിയായതിനാൽ വിട്ടുവീഴ്ച അത്യാവശ്യമാണെന്നാണ് ജോസഫിന്‍റെ പ്രതികരണം.

Story Highlights : apu john joseph will compete in thodupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here