ദേവികുളം തിരഞ്ഞെടുപ്പ് കേസ്; പുനഃപരിശോധന ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും, എ രാജയ്ക്ക് നിർണായകം
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ദേവികുളം എൽ ഡി എഫ് സ്ഥാനാർഥി എ സ്ഥാനാർഥി എ രാജയ്ക്ക് സുപ്രീംകോടതി വിധി നിർണായകമാകും. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെയാണ പുനഃപരിശോധന ഹർജി നൽകിയത്.
പരിവർത്തിത ക്രിസ്ത്യനായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നത്. ഹർജിക്കാരന്റെ വാദം ശരിവെച്ച ഹൈകോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. പിന്നാലെയാണ് രാജ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് സംവരണ മണ്ഡലത്തിൽ എ രാജയ്ക്ക് മത്സരിക്കാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ഹൈക്കോടതി വിധി അസാധുവാക്കിയത്. പിന്നാലെയാണ് ഡി കുമാർ പുനഃപരിശോധന ഹർജി നൽകിയത്.
Story Highlights : Devikulam election case; Supreme Court to consider review petition on Thursday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




