‘ഞാൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആവശ്യം; അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം’; എൽദോസ് കുന്നപ്പിള്ളിൽ
താൻ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പിള്ളിൽ. സീറ്റ് കിട്ടിയാൽ പതിനയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. തന്റെ അയോഗ്യതയെന്തെന്ന് പാർട്ടി പരിശോധിക്കണം. എഐസിസി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ എൽദോസ് കുന്നപ്പിള്ളി താൻ കഠിനധ്വാനം ചെയ്തെന്നും പറഞ്ഞു.
പത്ത് വര്‍ഷം കൊണ്ട് അസാധ്യമെന്ന് കരുതിയത് പലതും പെരുമ്പാവൂരില്‍ ചെയ്തു. നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. ഇത്തവണ സീറ്റ് തന്നാല്‍ മികച്ച വിജയം നേടും. പാര്‍ട്ടിയിലും നേതാക്കളിലും വിശ്വാസം. ഒരവസരം കൂടി തരുമെന്ന് വിശ്വസിക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.
അതേസമയം കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമപട്ടികയായി. പട്ടികയിലെ വിവരങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെ സുധാകരന് കണ്ണൂരിൽ സീറ്റില്ല.സുധാകരൻ പാർലമെന്റിൽ തുടരട്ടെയെന്നാണ് ഹൈക്കമാൻഡ് നിലപാട്. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കെ സുധാകരനുമായി രമേശ് ചെന്നിത്തല നടത്തിയ ചർച്ച പരാജയപ്പെട്ടു. മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ.
Story Highlights : Eldhose Kunnappilli says that the activists want him to contest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




