ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികം; കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് വച്ച് ഗുണ്ടാ സംഘങ്ങള്‍
ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സുകള്‍ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ഈ മാസമാണ് ജിം സന്തോഷിന്റെ ചരമദിനം. ഇതിന്റെ ഭാഗമായാണ് ഫ്‌ളക്‌സ്. (Flux for Jim Santhosh in Karunagappally)
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിന് പിന്നില്‍.
Read Also: ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
അതേസമയം, അലുവ അതുല്‍ കൊലക്കേസ് പ്രതികളുടെ വീട്ടില്‍ റെയ്ഡ്. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്റേത് എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.
എന്നാല്‍, സന്തോഷ് വധത്തിന് അതുലിന്റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്തോഷ് വധത്തിന് ശേഷം കടത്തൂര്‍ സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനാധാരം. പ്രദേശത്ത് ഗുണ്ടാആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.
Story Highlights : Flux for Jim Santhosh in Karunagappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




