Advertisement

പ്രൈവസി പോകും..എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

March 17, 2026
Google News 2 minutes Read
instagram

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. മെയ് എട്ടോടെ ഫീച്ചർ അവസാനിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ (DM-കൾ) സുരക്ഷാ ഫീച്ചർ ലഭ്യമാകില്ല. മെസ്സേജുകൾ അയക്കുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ പ്രൈവസി നൽകുന്നതാണ് ഈ ഫീച്ചർ. മെസ്സേജ് അയക്കുന്ന വ്യക്തിയും അത് ലഭിക്കുന്ന ആളും അല്ലാതെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത.

ഫീച്ചർ നിർത്തലാക്കുന്നതോടെ സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം മെസേജിങ് സേവനം വഴി അയക്കുന്നത് സുരക്ഷിതമല്ലാതായിത്തീരും. അതിനാൽ ചാറ്റുകളിലെ സുരക്ഷ ഉറപ്പുക്കുന്നതിനായി ഉപയോക്താക്കൾ ടെലഗ്രാം, വാട്സാപ്പ് പോലുള്ള ആപ്പുകളിലേക്ക് മാറേണ്ടി വരും. വാട്സാപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭിക്കുന്നത് തുടരും.

Read Also: നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ISRO

വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെന്നും അതിനാലാണ് കമ്പനി ഇത് നിർത്തലാക്കാൻ തീരുമാനിച്ചതെന്നുമാണ് മെറ്റയുടെ വിശദീകരണം. മാറ്റം നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ മെസേജുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യുന്നതിനായുള്ള അറിയിപ്പുകൾ കമ്പനി നൽകും. ഇതിനായി ഉപയോക്താക്കൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും.

Story Highlights : Instagram to stop end-to-end encrypted messaging in May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here