തൊടുപുഴയിൽ അപു ജോൺ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ്
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥി. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാർത്ഥിയാകും. പിജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി.
ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പിജെ ജോസഫിൻ്റെ താല്പര്യ പ്രകാരമാണെന്ന് പിസി തോമസ് പറഞ്ഞു. സീറ്റുകൾ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകിയെന്ന് അദേഹം വ്യക്തമാക്കി.
തിരുവല്ല- അഡ്വ.വര്‍ഗീസ് മാമ്മന്‍
കുട്ടനാട്-റെജി ചെറിയാന്‍
ചങ്ങനാശേരി- വിനു ജോബ്
കടുത്തുരുത്തി-അഡ്വ. മോന്‍സ് ജോസഫ്
തൊടുപുഴ- അപു ജോണ്‍ ജോസഫ്
കോതമംഗലം- ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടന്‍
കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി
Story Highlights : Kerala Congress Joseph announces candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




