LDFന്റെ കയ്യിൽ നിന്ന് അധികാരം പിടിച്ചെടുക്കും, 10 വർഷമായി പിണറായി റോഡ് ഷോ നടത്തുന്നു, പ്രധാനമന്ത്രിയെക്കാൾ കൂടുതൽ വാഹനങ്ങൾ; രാജ് മോഹൻ ഉണ്ണിത്താൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന്റെ കയ്യിൽ നിന്ന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. കോൺഗ്രസ് ഏകാധിപത്യ പാർട്ടി അല്ല. അതുകൊണ്ടാണ് കൂടുതൽ കൂടിയാലോചനയും ചർച്ചയും വേണ്ടിവരുന്നത്. കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ റോഡ് ഷോ നടത്തുന്നു. പ്രധാനമന്ത്രിയെക്കാൾ കൂടുതൽ വാഹനങ്ങൾ. ഇതിൽ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എംപിമാർക്ക് മത്സരിക്കാൻ ഇപ്പോഴും നേതൃത്വം അനുവാദം കൊടുത്തിട്ടില്ല.
സുധാകരന്റെ നിലപാടിൽ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നേതൃത്വം എടുത്താൽ പിന്നെ ആരെയും മത്സരിപ്പിക്കാൻ സാധിക്കില്ല. ഹൈക്കമാന്റിന്റെയും പാർട്ടിയുടെയും നിലപാട് സുധാകരനെ അറിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കൾക്കുണ്ട്.
അതുകൊണ്ടാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലർത്തുന്ന രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിക്കാനായി പോയിരിക്കുന്നത്. കെ സുധാകരനുമായി അനുനയം നടന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിൽ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.കെ സുധാകരനെ അനുനയിപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ല.
പാർട്ടിയ്ക്കകത്ത് തന്നെ ഏല്പിച്ച ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏൽപ്പിക്കാതെ ജോലി ചെയ്യേണ്ട ആവശ്യം തനിക്കില്ല. വിഷയത്തിൽ കെ സുധാകരനുമായി നേരിൽ സംസാരിച്ചിട്ടില്ല. പാർട്ടിയ്‌ക്കൊരു സിസ്റ്റം ഉണ്ട് അതിനനുസരിച്ചായിരിക്കും എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
Story Highlights : Rajmohan unnithan against pinarayi road show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




