കുവൈത്തിലേക്കുള്ള യാത്രയ്ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക സര്‍വീസുമായി ജസീറ എയര്‍വേയ്‌സ്; ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍വീസുകള്‍
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് കുവൈത്തിലേക്കും കുവൈത്തില്‍ നിന്ന് തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ ജസീറ എയര്‍വേയ്‌സ്. 2026 ഫെബ്രുവരി 28 മുതല്‍ കുവൈറ്റ് വ്യോമമേഖല താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് തീരുമാനം. (Kuwait’s Jazeera Airways launches special flights to india)
പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ലാന്‍ഡിംഗ് അനുമതി നല്‍കിയതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ സര്‍വീസുകള്‍ സൗദി അറേബ്യയിലെ Al Qaisumah Airport വഴി 2026 മാര്‍ച്ച് 20 മുതല്‍ ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ കുവൈറ്റില്‍ നടക്കും.
Story Highlights : Kuwait’s Jazeera Airways launches special flights to india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




