Advertisement

എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മല്ലികാർജുൻ ഖർഗെയ്‌ക്ക് അതൃപ്തി; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു

March 18, 2026
Google News 1 minute Read
kharge

നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്തതിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അതൃപ്തി.കെ സുധാകരൻ എം പിയും അടൂർ പ്രകാശിനും മത്സരിക്കാൻ സമിതി അനുമതി നൽകിയിരുന്നു. എ ഐ സി സി യുടെ തീരുമാനമായിരുന്നു എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം. എന്നാൽ ഖർഗെയെ അനുനയിപ്പിക്കാൻ യോഗത്തിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ മല്ലികാർജുൻ ഖർഗയുടെ വസതിയിലേക്ക് എത്തി. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വി ഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. ഇതിനിടെ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുകയാണ്. കെ സി വേണുഗോപാൽ , മധു സുധനൻ മിസ്ത്രി, സണ്ണി ജോസഫ് എന്നിവരും സി ഇ സി യോഗത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഇന്ന് തന്നെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ള 40 പേരെയും പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലായിരുന്നു നേത്യത്വം എന്നാൽ ചില മണ്ഡലങ്ങളുടെ കാര്യത്തിൽ ആശയകുഴപ്പങ്ങളുണ്ടായി. ഒന്നിലധികം പേരുകൾ സ്ക്രീനിംഗ് കമ്മിറ്റി മുന്നിൽ വെച്ചിരുന്നു ഇക്കാര്യങ്ങളിലടക്കം തീരുമാനം ആകേണ്ടതുണ്ട്.

Story Highlights : Mallikarjun Kharge unhappy with MPs contesting assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here