ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ കിട്ടാതെ ലീഗ്; പൊതുസ്വതന്ത്രരാകാനായി കോണ്‍ഗ്രസ് നേതാക്കളേയും സമീപിച്ചു
ചേലക്കരയില്‍ സ്ഥാനാര്‍ഥിയില്ലാതെ വലഞ്ഞ് മുസ്ലീം ലീഗ്. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് ലീഗിന്റെ നീക്കം. സംവരണ മണ്ഡലത്തില്‍ പൊതുസ്വതന്ത്രരാകാന്‍ ലീഗ് ജില്ലാ നേതൃത്വം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ സമീപിച്ചുവെന്നാണ് വിവരം. ( muslim League fails to find candidate in Chelakkara)
പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കരയിലേത്. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായ യു സി രാമനെയാണ് കഴിഞ്ഞ തവണ കോങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നത്. പക്ഷേ അദ്ദേഹം അന്ന് പരാജയപ്പെടുകയായിരുന്നു. കോങ്ങാട് ജയസാധ്യതയില്ലെന്ന് പറഞ്ഞാണ് ആ മണ്ഡലം തിരിച്ചുകൊടുത്തത്. പകരം ലഭിച്ച ചേലക്കരയിലാണ് ലീഗ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി അലയുന്നത്.
Read Also: ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത
മുസ്ലീം ലീഗ് ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ അന്വേഷിക്കുന്നവരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസുകാരാണ് എന്നതാണ് ഏറ്റവും രസകരം. പൊതുസ്വതന്ത്രരായി മത്സരിക്കാമോ എന്നാണ് ഇവരോട് ലീഗ് ആരായുന്നത്. എന്നാല്‍ കൈപ്പത്തി ചിഹ്നം വിട്ട് കളിക്കാനില്ലെന്നാണ് പല പ്രമുഖ നേതാക്കളുടേയും നിലപാട്. ചേലക്കരയില്‍ മത്സരിക്കാനായി കോണ്‍ഗ്രസിന്റെ ഒരു ബ്ലോക്ക് നേതാവിനേയും ഒരു സംസ്ഥാന നേതാവിനേയും ലീഗ് സമീപിച്ചതായാണ് വിവരം. ഇത്തവണ കോണ്‍ഗ്രസുകാര്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടേ, ജയിച്ചാല്‍ പിന്നീട് ടീം വ്യവസ്ഥയില്‍ സീറ്റ് ലീഗിന് കൈമാറാമെന്ന നിബന്ധന കോണ്‍ഗ്രസ് ലീഗിന് മുന്നില്‍ വച്ചതായാണ് വിവരം.
Story Highlights : muslim League fails to find candidate in Chelakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




