Advertisement

കോൺഗ്രസ്‌ 95 സീറ്റുകളിൽ മത്സരിക്കും, എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; വി ഡി സതീശൻ

March 18, 2026
Google News 2 minutes Read
V D Satheeshan against a n shamseer

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ്‌ 95 സീറ്റുകളിൽ മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കും. 25 സീറ്റുകൾ ഇന്നലെ അവർ പ്രഖ്യാപിച്ചു, 2 സീറ്റുകൾ കൂടി മുസ്ലിം ലീഗ് പ്രഖ്യാപിക്കും. പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ പിന്തുണക്കും.

ഇടുക്കി ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. തൃക്കരിപ്പൂര്‍ കോണ്‍ഗ്രസിന് ലഭിച്ചു. ആര്‍എസ്പിയ്ക്ക് 5 സീറ്റ് നൽകി. മട്ടന്നൂരിന് പകരം പയ്യന്നൂര്‍. പയ്യന്നൂരില് കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കും. സണ്ണി എം കപിക്കാട് സീറ്റ് ആവശ്യപ്പെട്ടിരുന്നു, പാർട്ടി നേതൃത്വത്തിന് മുമ്പിൽ വെക്കാമെന്നാണ് ഞാൻ പറഞ്ഞത്. താൻ സീറ്റ് വാ​ഗ്ദാനം ചെയ്തിരുന്നില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.

8 സീറ്റുകളിൽ കേരള കോൺഗ്രസ് മത്സരിക്കും. മട്ടന്നൂർ കോൺഗ്രസിന് വിട്ടു നൽകിയപ്പോൾ പയ്യന്നൂർ ആർഎസ്പിക്ക് നൽകി. പക്ഷേ അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ സ്വതന്ത്രനായ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കും.കോൺഗ്രസിന് കിട്ടിയ 95 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും. സ്വാതന്ത്രനെ പിന്തുണയ്ക്കുന്ന സീറ്റുകൾ കോൺഗ്രസ്‌ CEC തീരുമാനിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Story Highlights : v d satheeshan says congress compete in 95 seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here