Advertisement

‘ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ല’; തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്

March 18, 2026
Google News 1 minute Read
sandeep

ബിജെപി വിട്ട്‌ കോൺഗ്രസിൽചേർന്ന സന്ദീപ് വാര്യരെ തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയായി നിയോഗിക്കാനുള്ള നിയോഗിക്കാനുള്ള നീക്കത്തിൽ കാസർകോട്ടെ കോൺഗ്രസിൽ കൂട്ട പ്രതിഷേധം. സന്ദീപ് വാര്യർക്കെതിരെ യൂത്ത് കോൺഗ്രസും രംഗത്തെത്തി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത്കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെട്ടിയിറക്കിയ സ്ഥാനാർഥിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ മാധ്യമങ്ങളോട്‌ പറഞ്ഞു. സന്ദീപ്‌ വാര്യരെ തൃക്കരിപ്പൂരിൽ സ്ഥാനാർർഥിയാക്കാനുള്ള സാധ്യതയറിഞ്ഞതോടെ ഡിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിമാരടക്കമുള്ളവരുടെ അന‍ൗദ്യോഗിക യോഗം ഡിസിസി ഓഫീസിൽ ചേർന്നു.

വ്യാഴാഴ്‌ച അടിയന്തര ഡിസിസി യോഗവും തീരുമാനിച്ചു.സന്ദീപ്‌ വാര്യർതന്നെ സ്ഥാനാർഥിയെങ്കിൽ തൃക്കരിപ്പൂരിൽ വിമത സ്ഥനാർഥി ഉണ്ടാകുമെന്ന്‌ ഏതാണ്ടുറപ്പായി. തൃക്കരിപ്പൂരിൽ ജില്ലയില്‍നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കളുടെ നിലപാട്. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടത്.

Story Highlights : youth congress against sandeep g varrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here