Advertisement

എംടി രമേശിന് സീറ്റില്ല; ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; BJPയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

March 19, 2026
Google News 2 minutes Read
BJP

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും. എറണാകുളത്ത് പി ആർ ശിവശങ്കറും വടക്കാഞ്ചേരിയിൽ ടിഎസ് ഉല്ലാസ് ബാബുവും മത്സരിക്കും.

തൃപ്പൂണിത്തുറ ട്വന്റി-20യ്ക്ക് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിൽ അമർഷം ഉയർന്നതിനിടെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. എ ക്ലാസ്സ് മണ്ഡലം ട്വന്റി-20യ്ക്ക് കൊടുത്തത് ശരിയായില്ലെന്നാണ് നിലപാട്‌. 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ ഒഴിച്ചിട്ടാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ അടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവന്ന പ്രധാന നേതാക്കൾ.

  1. കാസർകോട് ശ്രീമതി അശ്വിനി എം.എൽ.
  2. കല്ല്യാശ്ശേരി ശ്രീ എ.വി. സനിൽ കുമാർ
  3. തളിപ്പറമ്പ് ശ്രീ എൻ. ഹരിദാസ്
  4. ധർമ്മടം ശ്രീ കെ. രഞ്ജിത്ത്
  5. തലശ്ശേരി ശ്രീ ഒ. നിധീഷ്
  6. കൂത്തുപറമ്പ് അഡ്വ. ഷിജിലാൽ
  7. മട്ടന്നൂർ ശ്രീ ബിജു ഇലക്കുഴി
  8. കൽപ്പറ്റ ശ്രീ പ്രശാന്ത് മലവയൽ
  9. കൊണ്ടോട്ടി ശ്രീ പി. സുബ്രഹ്മണ്യൻ
  10. ഏറനാട് അഡ്വ. എൻ. ശ്രീപ്രകാശ്
  11. മഞ്ചേരി ശ്രീമതി പത്മശ്രീ എം.
  12. പെരിന്തൽമണ്ണ അഡ്വ. കെ.പി. ബാബുരാജ്
  13. മങ്കട ശ്രീ ലിജോയ് പോൾ
  14. മലപ്പുറം ശ്രീമതി അശ്വതി ഗുപ്ത കുമാർ
  15. വേങ്ങര ശ്രീ ജയകൃഷ്ണൻ വി.എൻ.
  16. വള്ളിക്കുന്ന് ശ്രീ എം. പ്രേമൻ മാസ്റ്റർ
  17. തിരൂരങ്ങാടി ശ്രീ റിജു സി. രാഘവ്
  18. താനൂർ ശ്രീമതി ദീപ പുഴക്കൽ
  19. തിരൂർ ശ്രീ കെ. നാരായണൻ മാസ്റ്റർ
  20. തവനൂർ ശ്രീ രവി തേലത്ത്
  21. തൃത്താല ശ്രീ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ
  22. പട്ടാമ്പി അഡ്വ. പി. മനോജ്
  23. കോങ്ങാട് (SC) ശ്രീമതി രേണു സുരേഷ്
  24. തരൂർ (SC) ശ്രീ സുരേഷ് ബാബു
  25. ചിറ്റൂർ ശ്രീ പ്രാണേഷ് രാജേന്ദ്രൻ
  26. ആലത്തൂർ ശ്രീ കെ.വി. പ്രസന്ന കുമാർ
  27. ഗുരുവായൂർ അഡ്വ. ബി. ഗോപാലകൃഷ്ണൻ
  28. വടക്കാഞ്ചേരി അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
  29. ഒല്ലൂർ ശ്രീ ബിജോയ് തോമസ്
  30. നാട്ടിക (SC) ശ്രീ സി.സി. മുകുന്ദൻ
  31. പുതുക്കാട് ശ്രീ എ. നഗേഷ്
  32. ആലുവ ശ്രീ എം.എ. ബ്രഹ്മരാജ്
  33. പറവൂർ ശ്രീമതി വത്സല പ്രസന്ന കുമാർ
  34. എറണാകുളം ശ്രീ പി.ആർ. ശിവശങ്കർ
  35. ചങ്ങനാശ്ശേരി ശ്രീ ബി. രാധാകൃഷ്ണ മേനോൻ
  36. ആലപ്പുഴ ശ്രീ എം.ജെ. ജോബ്
  37. ആറന്മുള ശ്രീ കുമ്മനം രാജശേഖരൻ
  38. കുണ്ടറ ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ രാധാകൃഷ്ണൻ)
  39. കൊല്ലം ഡോ. എൻ. പ്രതാപ് കുമാർ

Story Highlights : Assembly Election 2026: BJP’s second phase list out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here