Advertisement

രാത്രി വൈകിയും ഖര്‍ഗെയുടെ വസതിയിൽ യോഗം തുടരുന്നു; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ

March 19, 2026
Google News 2 minutes Read
kharge residence

കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. ഏകദേശം ഒരു മണിക്കൂറോളമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേതാക്കളുമായി ചർച്ച തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഉപേക്ഷിച്ചതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഖർഗെ രംഗത്തെത്തിയിരുന്നു. ഇതാണ് നേത്യത്വത്തെ യഥാർത്ഥത്തിൽ ആശയകുഴപ്പത്തിലാക്കിയത്. ഈ സങ്കീർണ സാഹചര്യം പരിഹരിക്കുന്നതിനുള്ള യോഗംമാണ് ഇപ്പോഴും ഡൽഹിയിൽ തുടരുന്നത്.

യോഗത്തിൽ കെ സി വേണുഗോപാലും വി ഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. രാഹുൽ ഗാന്ധി മധു സുധനൻ മിസ്ത്രി, ദീപ ദാസ് മുൻഷി, സണ്ണി ജോസഫ് എന്നിവരും കൂടുതൽ തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും മല്ലികാർജുൻ ഖർഗയുടെ വസതിയിലേക്ക് എത്തി. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് നേത്യത്വത്തിന്റെ തീരുമാനം.

Story Highlights : Congress second phase candidate list; Meeting continues at Kharge’s residence delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here