വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല
കെ സുധാകരന്റെ വാശിക്ക് മുന്നില്‍ വഴങ്ങാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ സുധാകരന് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കില്ല. കെ സുധാകരന്‍ ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. കെ സുധാകരന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം അല്‍പ സമയത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കും. (congress will not give seat for k sudhakaran)
പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എം പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, സുധാകരന് മാത്രം ഇളവ് നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുധാകരന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏ കെ ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കമാണ് കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറി ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഈ വളരെ പ്രധാനപ്പെട്ട തീരുമാനം വന്നിരിക്കുന്നത്.
Read Also: വീണാ നായര്‍ക്ക് വോട്ടില്ല; പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലും ട്വന്റി – 20 സ്ഥാനാര്‍ഥി മാറും
അതേസമയം, കണ്ണൂര്‍ ഡിസിസിയില്‍ കെ സുധാകരന്‍-ടി ഒ മോഹനന്‍ അനുകൂലികള്‍ തമ്മില്‍ നേതൃയോഗത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് ശേഷം നേതാക്കളുടെ പ്രതികരണമെങ്കിലും, ഇതുവരെ പട്ടിക പുറത്തുവന്നിട്ടില്ല. കെ സുധാകരന് ഇളവ് അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയ്ക്കായി അടൂര്‍ പ്രകാശും സമ്മര്‍ദ്ദം ശക്തമാക്കി. ഹൈക്കമാന്‍ഡിന് അടൂര്‍ പ്രകാശ് കത്തയച്ചു. താന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേതാക്കള്‍ അറിയിച്ചെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
Story Highlights : congress will not give seat for k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




