Advertisement

താനൂരിൽ നിന്ന് തിരൂരിലേക്ക്; വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി CPIM

March 19, 2026
Google News 2 minutes Read

മണ്ഡലം മാറണമെന്ന മന്ത്രി വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറണമെന്ന വി അബ്ദുറഹിമാന്റെ ആവശ്യം സിപിഐഎം അംഗീകരിച്ചു. മാറ്റത്തിന് വിധേയമാണല്ലോ എല്ലാം എന്നായിരുന്നു അബ്ദുറഹിമാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.

ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തും. താനൂരിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് സിപിഐഎം നേതൃത്വത്തെ അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. തുടർന്നാണ് തിരൂരിൽ സ്ഥാനാർത്ഥിയാകാത്തത് കൊണ്ട് അബ്ദുറഹ്മാനെ അവിടെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. ജില്ലയിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ നിർദ്ദേശം നൽകിയതായി എം.വി.ഗോവിന്ദൻ അറിയിച്ചു.

Read Also: ‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച്ച നടത്തും. സിപിഎം ജില്ല കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തുമ്പോഴാണ് കൂടിക്കാഴ്ച. പ്രഖ്യാപനം നടത്തിയിട്ടും അബ്ദുറഹിമാൻ പ്രചാരണത്തിനു ഇറങ്ങാത്തത് വിവാദമായിരുന്നു. അതിനെ തുടർന്നാണ് മുഖ്യമന്ത്രി അബ്ദുറഹിമാനുമായി നേരിട്ട് ചർച്ചക്ക് ഒരുങ്ങുന്നത്.

Story Highlights : CPIM bows to pressure from V Abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here