Advertisement

മാസപ്പിറ കണ്ടു; നാളെ ചെറിയ പെരുന്നാള്‍

March 19, 2026
Google News 2 minutes Read
Eid Al Fitr 2026 kerala on friday

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്ന്, മാസപ്പിറ കണ്ടതിനാലാണ് നാളെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. (Eid Al Fitr 2026 kerala on friday)

നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറ ദൃശ്യമായതെന്നാണ് വിവരം.

Read Also: വീണാ നായര്‍ക്ക് വോട്ടില്ല; പെരുമ്പാവൂരിന് പിന്നാലെ ഏറ്റുമാനൂരിലും ട്വന്റി – 20 സ്ഥാനാര്‍ഥി മാറും

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാകും ചെറിയ പെരുന്നാള്‍. നിരീക്ഷണത്തിനായി സൗദിയിലെ തുമൈര്‍, ഹോത്തോ സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യുഎഇയിലും ഖത്തറിലും സമാനമായ നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

Story Highlights : Eid Al Fitr 2026 kerala on friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here