മാര്‍ച്ച് രണ്ടിന് ഇസ്രയേല്‍ തുടങ്ങിയ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടത് ആയിരം പേര്‍; കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍
ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി ലെബനന്‍ ആരോഗ്യമന്ത്രാലയം. മാര്‍ച്ച രണ്ടിന് മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ 2584 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 33 പേര്‍ക്ക് ജീവന്‍ നഷ്ടമായി. (Lebanon: Over 1,000 people killed in Israeli strikes)
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മാര്‍ച്ച് 2ന് ഇസ്രയേല്‍ ലെബനോണില്‍ ആക്രമണം ആരംഭിച്ചത്. മരിച്ചവരില്‍ 79 സ്ത്രീകളും 118 കുട്ടികളും ഉള്‍പ്പെട്ടതായും ലെബനോണ്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. രാജ്യത്തെ 40ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഒരു മില്യണിലേറെ ആളുകള്‍ക്ക് സ്വന്തം താമസസ്ഥലം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറേണ്ടതായി വന്നു. നിരവധി കെട്ടിടങ്ങളും നിരവധി മനുഷ്യരുടെ സമ്പാദ്യങ്ങളും ഓഫിസുകളും തകര്‍ന്നു. തെക്കന്‍ ലെബനനില്‍ ഇപ്പോഴും വ്യാപകമായ ആക്രമണം ഇസ്രയേല്‍ തുടരുന്നുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
അതേസമയം ഇസ്രയേല്‍-ഇറാന്‍- അമേരിക്ക സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. കാസ്പിയന്‍ കടലിലേക്ക് ഇസ്രയേല്‍ യുദ്ധം വ്യാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാസ്പിയന്‍ കടല്‍ മേഖലയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ആദ്യമായാണ്. ഒട്ടേറെ കപ്പലുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, അന്തര്‍വാഹിനികള്‍, പട്രോളിംഗ് ബോട്ടുകള്‍ എന്നിവയും ലക്ഷ്യമിട്ടു.
Story Highlights : Lebanon: Over 1,000 people killed in Israeli strikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




