ധര്‍മടത്ത് മൂന്നാം അങ്കത്തിന് പിണറായി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇപി ജയരാജന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.
ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെ നേരിടാന്‍ യുഡിഎഫ് ഇറക്കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി പി അബ്ദുല്‍ റഷീദിനെയാണ്. കഴിഞ്ഞ തവണ തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച ആത്മവിശ്വാസത്തില്‍ ആണ് ഇടത് കോട്ടയായ ധര്‍മടത്തും റഷീദ് മത്സരിക്കുന്നത്.
Story Highlights : Pinarayi Vijayan submitted his nomination papers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




