Advertisement

‘പാര്‍ട്ടി പറയുകയാണെങ്കില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കുകയാണ്’ ; ദീപ്തി മേരി വര്‍ഗീസ്

March 19, 2026
Google News 3 minutes Read
deepthi

കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരെന്നതില്‍ കോണ്‍ഗ്രസില്‍ സസ്‌പെന്‍സ് തുടരുന്നു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് സീറ്റുറപ്പിച്ചെന്നാണ് വിവരം. ഇതിനിടെ ദീപ്തി മേരി വര്‍ഗീസും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന നിമിഷം വരെ പ്രതീക്ഷയെന്ന് ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. (Suspense in Congress over candidate in Kochi constituency)

പ്രതീക്ഷ എന്ന് പറയാന്‍ ഒന്നുമില്ല. പാര്‍ട്ടി പറയുകയാണെങ്കില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കുകയാണ്. ഇല്ലെങ്കില്‍ മറ്റ് പ്രവര്‍ത്തനങ്ങളുമായിട്ട് പോകും. ഒരു പരിഭവുമില്ല. പാര്‍ട്ടി തീരുമാനിക്കട്ടെ. യുഡിഎഫ് ജയിക്കട്ടെ എന്നത് മാത്രമാണിപ്പോള്‍ പറയാന്‍ ഉള്ളത്.

Read Also: കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും; സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു

കൊച്ചി രൂപതാ ആസ്ഥാനത്ത് ദീപ്തി മേരി വര്‍ഗീസ് സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥിയായി വന്നാല്‍ എല്ലാ പിന്തുണയും സഭയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ദീപ്തി പറഞ്ഞു. കടപ്പാട് അറിയിക്കാന്‍ വേണ്ടി വന്നതാണ്. ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല. അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്. സംഘടനാ ചുമതലയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടിയാണ് കൊച്ചിയില്‍ തുടരുന്നത്. സ്ഥാനാര്‍ഥി വന്നാല്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും. ഞാന്‍ സ്ഥാനാര്‍ഥിയായാല്‍ പ്രവര്‍ത്തിക്കും. മുഹമ്മദ് ഷിയാസിന് സ്വാഗതം എന്ന നിലയ്ക്കാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്, തിരഞ്ഞെടുപ്പ് പ്രചാരണമല്ല – അവര്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ വിവാദവുമായി ബന്ധപ്പെട്ട് ഇനി പറഞ്ഞിട്ടെന്തു കാര്യമെന്നായിരുന്നു പ്രതികരണം.

Story Highlights : Suspense in Congress over candidate in Kochi constituency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here