Advertisement

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ

March 20, 2026
Google News 3 minutes Read
FIFA President Gianni Infantino Sends Clear Message To Iran

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ. നിശ്ചയിച്ച ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ആകില്ലെന്ന് വിശദീകരിച്ചാണ് ഇറാന്റെ ആവശ്യം ഫിഫ തള്ളിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിഫയ്ക്ക് ആകില്ല. ഫുട്‌ബോളിലൂടെ സമാധാനം കൊണ്ടുവരാനാണ് ഫിഫയുടെ ശ്രമമെന്നും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. (FIFA President Gianni Infantino Sends Clear Message To Iran)

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കളിക്കാനാവില്ല എന്നായിരുന്നു ഇറാന്റെ നിലപാട്. ഇറാന്‍ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പു പറയാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ആവശ്യവുമായി ഇറാന്‍ ഫിഫയെ സമീപിച്ചത്. ഇറാന്റെ രണ്ടു മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുക.

Read Also: അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍; അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത് ഇതാദ്യമായി

ഫെബ്രുവരി 28 മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ കടുത്ത സംഘര്‍ഷവും യുദ്ധ സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമേരിക്കയിലേക്ക് ഇറാന്‍ കളിക്കാരെ അയയ്ക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റേയും ഇറാന്‍ ഫുട്‌ബോള്‍ ടീം തലപ്പത്തുള്ളവരുടേയും നിലപാട്. ഇംഗിള്‍വുഡിലെ ലോസ് ഏഞ്ചല്‍സ് റാംസ് സ്റ്റേഡിയത്തില്‍ രണ്ട് മത്സരങ്ങളും സിയാറ്റിലില്‍ ഒരു മത്സരത്തിലുമാണ് ഇറാന്‍ പങ്കെടുക്കേണ്ടത്.

Story Highlights : FIFA President Gianni Infantino Sends Clear Message To Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here