Advertisement

പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ

March 20, 2026
Google News 2 minutes Read
zomato

ഉപയോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയർത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു. 19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വർധനവും, ക്രൂഡ് ഓയിൽ വിപണികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് ഇതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുകളെ നേരിട്ട് ബാധിക്കും.

അവസാനമായി 2025 ലാണ് നിരക്ക് വർധന ഉണ്ടായിരുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളിൽ പ്ലാറ്റ്ഫോം ഫീസ് 400 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ 2 രൂപ ഏർപ്പെടുത്തിയ ശേഷം ലാഭം കൂട്ടാൻ പടിപടിയായി വർധിപ്പിക്കുകയായിരുന്നു. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവിൽ ഒരു ഓർഡറിന് ഏകദേശം 14.99 രൂപ (നികുതി ഉൾപ്പെടെ) ഈടാക്കുന്നുണ്ട്.

അതേസമയം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതര പ്ലാറ്റ്‌ഫോമുകൾക്ക് ഭീഷണിയായി ബെംഗളൂരുവിൽ “ഓൺലി” എന്ന സേവനവുമായി അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പ് റാപ്പിഡോ അടുത്തിടെ ഭക്ഷണ വിതരണ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. അധിക പ്ലാറ്റ്‌ഫോം ചാർജുകളില്ലാതെ ഉപഭോക്താക്കളിൽ നിന്ന് ഡെലിവറി ഫീസ് മാത്രമാൻ ഇവർ ഈടാക്കുന്നത് . എന്നാൽ ഇത് നിലവിലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയാണ്.

Story Highlights : Platform Fee Push: Zomato Hikes Charges to Rs 14.90 as Profitability Drive Intensifies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here