‘എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയും’; തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന
തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന. ഈ ഘട്ടത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ഥി വൈകുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പടരുന്നതിന്
ഇടയിലാണ് നടന്‍ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന തുടങ്ങിയത്. സിപിഐഎം മുന്‍കൈയ്യിലാണ് സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നത്. എന്നാല്‍, സീറ്റ് സിപിഐഎം ഏറ്റെടുക്കില്ല. എല്‍ഡിഎഫ് സ്വതന്ത്രനായാകും മത്സരിപ്പിക്കുക. സ്ഥാനാര്‍ഥിയാകാന്‍
സുധീര്‍ കരമന സമ്മതിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ സീറ്റില്‍ സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യം സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിച്ച മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിളള പിന്മാറിയതിനെ തുടര്‍ന്നാണ് കരമന ജയനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതോടെ സെന്‍ട്രല്‍ സീറ്റില്‍ മൂന്ന് മൂന്നണികള്‍ക്കും സ്ഥാനാര്‍ഥികളായി.
Story Highlights : Sudhir Karamana does not deny candidacy for Thiruvananthapuram Central
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




