തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും
തിരുവനന്തപുരത്ത് എല്‍ഡിഎഫിന് സിനിമാ താരം സുധീര്‍ കരമന സ്ഥാനാര്‍ഥി. ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാന്‍ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സിപിഐഎം മുന്‍കൈയെടുത്താണ് സുധീറിനെ മത്സരിപ്പിക്കാനുള്ള നീക്കം. സുധീര്‍ കരമന മത്സരിക്കുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. (Sudhir Karamana is the candidate for LDF)
ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സെന്‍ട്രല്‍ സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സിപിഐഎമ്മിന് കടുത്ത
അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തേ, സുരേന്ദ്രന്‍പിളളയെ ഇടത് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നില്ലെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഇതില്‍ സമ്മതം ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെയാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.
അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് വി.സുരേന്ദ്രന്‍പിളള പിന്മാറി. പിളള
പിന്മാറിയതോടെ കരമന ജയനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് എംഎല്‍എയും മന്ത്രിയുമായ വി.സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്. പിളള ആര്‍ജെഡിയില്‍ അസംതൃപ്തനാണെന്ന് മനസിലാക്കിയാണ് ആശയവിനിമയം തുടങ്ങിയത്. ഘടകകക്ഷിയായി എന്‍ഡിഎലേക്ക് വരാനായിരുന്നു സുരേന്ദ്രന്‍ പിളളയുടെ താല്‍പര്യം. എന്നാല്‍, താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ബിജെപി ഉപാധി വെച്ചു. ഇതോടെ സുരേന്ദ്രന്‍ പിളള പിന്മാറുകയായിരുന്നു.
Story Highlights : Sudhir Karamana is the candidate for LDF in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




