ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഡ്രൈവറുടെ മർദനം
കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവരുടെ മർദനം. ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കൂത്താളി സ്വദേശിയായ ഉഷയ്ക്കാണ് മർദനമേറ്റത്. മൂരികുത്തി പ്രോമിസ് ഫ്യൂവൽസ് ജീവനക്കാരിയാണ് ഉഷ. മാർച്ച് 19 രാവിലെ 7.30 യോടെയായിരുന്നു സംഭവം. ഓട്ടോയിൽ ഇന്ധനം നിറക്കുമ്പോൾ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോൾ കത്തിച്ചാൽ നീ എന്തുചെയ്യും എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഉഷ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിൽ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി.
Story Highlights : Auto driver assaults petrol pump employee in Perambra, Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



