ഇസ്രയേലിൽ മലയാളി മരിച്ചു
ഇസ്രയേലിൽ ജോലിക്ക് പോയ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചു. കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) മരിച്ചെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. സുരേഷിനെ കാണാനില്ലെന്ന് കാണിച്ചുകൊണ്ട് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. ആറുമാസങ്ങൾക്കു മുൻപ് മാതാവ് മരണപ്പെട്ടതിനാൽ നാട്ടിൽ വന്നുപോയിരുന്നു. ഈ മാസം 17 നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നത്.
എന്നാൽ സുരേഷിന്റെ മരണവിവരം ഇന്ത്യൻ എംബസി മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരേഷിനെ കാണാനില്ലെന്ന പരാതിയിൽ ഇന്ത്യൻ എംബസിയും നോർക്കയും അന്വേഷണം തുടരുകയാണ്. ഇയാളുടെ പാസ്‌പോർട്ടിന്റെ വിവരങ്ങൾ ഇസ്രയേലിലെ മലയാളി കൂട്ടായ്മക്ക് അയച്ചുകൊടുത്തിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.
Story Highlights : Malayali dies in Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




