താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി. പ്രവാസി വ്യവസായിയും താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. വി അബ്ദുറഹ്മാന്റെ വികസന വഴിയെ തന്നെ മുന്നോട്ട് പോകുമെന്ന് മുഹമ്മദ് സമീര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Muhammad Sameer to contest as LDF independent in Tanur)
താന്‍ ഇപ്പോഴും താനൂരിലെ പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി വി അബ്ദുറഹ്മാന്‍ നടത്തുന്ന വികസനവഴിയെ തന്നെ മുന്നോട്ട് പോകും. താനൂരിലേ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് തിരിച്ചടിയാകില്ല – അദ്ദേഹം പറഞ്ഞു.
Read Also: ‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി
അതിനിടെ, ബിജെപി-സിപിഐഎം കൂട്ട്‌കെട്ട് മൂലം കഴിഞ്ഞ തവണ നഷ്ടമായ താനൂര്‍ സീറ്റ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ നവാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം പോലും നടത്താന്‍ ഇനിയും സാധിക്കാത്തത് പരാജയഭീതി കൊണ്ടാണെന്നും നവാസ് പറഞ്ഞു. പുതിയ കടപ്പുറം മേഖലയിലായിരുന്നു നവാസിന്റെ ഇന്നത്തെ പര്യടനം.
അതേസമയം, ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥയെന്ന് പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. വി അബ്ദുറഹ്മാന്‍ മണ്ഡലം മാറിയത് താനൂരില്‍ തോല്‍വി പ്രഖ്യാപിച്ചത് പോലെയായെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവിലാണ് വി അബ്ദുറഹിമാന് തിരൂരില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചത്. അബ്ദുറഹിമാനെ ആദ്യം താനൂരിലെ സ്ഥാനാര്‍ഥിയായ് ആണ് സിപിഐഎം പ്രഖ്യാപിച്ചത്. അതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച അബ്ദുറഹിമാന്‍ മത്സരിക്കില്ലെന്ന നിലപാട് എടുത്തത് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വന്തം നാട്ടില്‍ മത്സരിക്കണമെന്ന അബ്ദുറഹിമാന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ സിപിഐഎം കീഴടങ്ങുകയായിരുന്നു. തിരൂരിലെ സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
Story Highlights : Muhammad Sameer to contest as LDF independent in Tanur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




