Advertisement

തൃശൂരിലെ അക്യുപങ്ചര്‍ പ്രസവ ചികിത്സാവിവാദം: മുഹ്‌സീനയെ ചികിത്സിച്ചത് തിരൂരിലെ അക്യുപങ്ചറിസ്റ്റ് റുവൈദ ഫൈസല്‍

March 21, 2026
Google News 3 minutes Read
Muhsina was treated by Ruwaida Faisal, an acupuncturist from Tirur

തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍. തിരൂരിലെ അക്യുപങ്ചറിസ്റ്റായ റുവൈദ ഫൈസല്‍ ആണ് യുവതിയെ ചികിത്സിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഹംസ പി എം പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. (Muhsina was treated by Ruwaida Faisal, an acupuncturist from Tirur)

സര്‍ക്കാര്‍ അംഗീകരിച്ച അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരല്ല റുവൈദയെ ചികിത്സിച്ചതെന്ന് ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. വ്യാജ അക്യുപങ്ചറിസ്റ്റുകളാണ് ചികിത്സ നടത്തിയത്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വിഷ് അക്കാദമി എന്ന സ്ഥാപനമാണ് ചികിത്സ നല്‍കിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന റുവൈദ ഫൈസല്‍, ജുനൈദ് എന്നിവര്‍ വ്യാജ അക്യുപങ്ചറിസ്റ്റുകളാണെന്നും ഇത്തരം വ്യാജ അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഇവര്‍ പ്രചാരണം കൊടുക്കുന്നുണ്ടെന്നും ഹംസ ആരോപിച്ചു. ഈ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസിനോട് താന്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് പരാതിയെ ഗൗരവത്തോടെയല്ല സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ ഒന്നും കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരോപണം.

Story Highlights : Muhsina was treated by Ruwaida Faisal, an acupuncturist from Tirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here