സുധീർ കരമനയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് LDF സ്വതന്ത്രനായി മത്സരിക്കും
തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിക്കും. സുധീർ കരമന എകെജി സെൻ്ററിൽ എത്തി. എ വിജയരാഘവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എൽഡിഎഫ് സ്വതന്ത്രനായാണ് സുധീർ കരമന മത്സരിക്കുന്നത്. മുന്നണിയിൽ ആലോചിച്ചിട്ടുണ്ട്. സുധീർ കരമനയുടെ സ്ഥാനാർത്ഥിതത്തിൽ ആർക്കും തൃപ്തി കുറവില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്.
ഈ സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർത്ഥിയെക്കുറിച്ച് ധാരണയായെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
പ്രഖ്യാപിക്കാനുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരത്തോടെ തീരുമാനിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു എന്ന കോൺഗ്രസ് വിമർശന ത്തിനും വിജയരാഘവൻ മറുപടി നൽകി. കോൺഗ്രസിന്റെ അത്ര വൈധക്യം ഇക്കാര്യത്തിൽ ഞങ്ങൾക്കില്ല. കോൺഗ്രസിന്റെ വൈധക്യം ഡൽഹിയിൽ കണ്ടതാണല്ലോ. എത്രപേരുടെ കണ്ണീരാണ് വീണത് ജോസഫ് വാഴക്കനും ദീപ്തിയും അടിച്ച നോട്ടീസുകൾ ഇനി എന്ത് ചെയ്യുമെന്നും വിജയരാഘവൻ പരിഹസിച്ചു.
വളരെ സന്തോഷം. കഴിഞ്ഞ പത്ത് വർഷമായി സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ഉണ്ടായ സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം അന്യമായ സ്ഥലമല്ല. എല്ലാ ഭാഗങ്ങളും അറിയാം. എല്ലാവരുടെയും എല്ലാ പ്രയാസങ്ങൾക്കും ഒപ്പം ഒരുമിച്ചു നിൽക്കും. സാംസ്കാരിക പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നു, വിജയം ഉറപ്പെന്ന് സുധീർ കരമന പറഞ്ഞു.
Story Highlights : sudheer karamana ldf candidate trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




