Advertisement

ഒമാനില്‍ കെട്ടിടം തകര്‍ന്ന് 4 കുട്ടികള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം; അപകടം റുസ്തഖ് വിലായത്തില്‍

March 22, 2026
Google News 1 minute Read
oman

ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം. ഏഴു കുട്ടികള്‍ അകത്തുണ്ടായിരുന്നു. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതൊരു പഴയ ഉപേക്ഷിക്കപ്പെട്ട കെട്ടിടമായിരുന്നു. കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതേസമയം, ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി. മസ്‌കറ്റ് ബര്‍ക്കയില്‍ സംഭവിച്ച മിന്നല്‍ പ്രളയത്തിനിടെയായിരുന്നു അപകടം പാലക്കാട് തൃത്താല സ്വദേശികളാണ് മരിച്ച 3 പേരും. പ്രളയത്തിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് അര്‍ധരാത്രി ഒമാന്‍ എയര്‍വേയ്‌സില്‍ കൊച്ചിയിലേക്ക് എത്തിക്കും.

കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് മിന്നല്‍ പ്രളയം സംഭവിച്ചത്. പ്രളയത്തിനിടെ തൃത്താല സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെടുകയായിരുന്നു. ഒമാന്‍ ഇന്‍കാസ് ദേശീയ സമിതി അംഗവും തൃത്താല സ്വദേശിയുമായ ലുബിഷാദിന്റെ ഭാര്യ ഷംല, കൂറ്റനാട് സ്വദേശികളായ യൂസഫ്, യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. നാലു കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വാഹനത്തില്‍ 9 പേരാണ് ഉണ്ടായിരുന്നത്. ഒമാനിലെ മവാല പ്രദേശത്തും പ്രളയം ദുരന്തം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. 3 വാഹനങ്ങളും ഇവിടെ ഒഴുകി പോയി.

Story Highlights : 4 children killed in building collapse in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here