Advertisement

കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

March 22, 2026
Google News 1 minute Read
women

കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആകുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.

Story Highlights : Accused arrested in Kalamassery gold theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here