Advertisement

‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ

March 22, 2026
Google News 2 minutes Read
TP MURDER is not an election issue; KK Shailaja

തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് പാർട്ടി നൽകിയ അംഗീകാരമെന്ന് കെ കെ ശൈലജ. പേരാവൂരിലേക്ക് മാറിയത് സന്തോഷപൂർവം. പേരാവൂർ ജന്മനാട് സന്തോഷത്തോടെ അവിടെ പ്രവർത്തിക്കുന്നു. പേരാവൂർ ജനത വിജയം ഉറപ്പാക്കും. ട്വന്റിഫോർ അൻസർ പ്ലീസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പിന്തുണ നൽകി. പാർട്ടി ആയാലും സർക്കാർ ആയാലും പിണറായിയുടെ മാർഗ്ഗ നിർദ്ദേശം പ്രധാനം. അമ്പലപ്പുഴയിൽ LDF ജയിക്കും.ശ്യാമളയുടെ യോഗ്യത എം വി ഗോവിന്ദന്റെ ഭാര്യ എന്നതല്ല. മികച്ച പ്രവർത്തകയാണ് പി കെ ശ്യാമളയെന്നും കെ കെ ശൈലജ മറുപടി നൽകി.

പാർട്ടിയിൽ നിന്നും പോകുന്നവർ പോകട്ടെ എന്ന നിലപടില്ല. ജി സുധാകരൻ പോയത് വേദനിപ്പിച്ചു. തെറ്റായ നിലപാട് സ്വീകരിച്ചാണ് എല്ലാവരും പോയത്. പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല. മുഖ്യമന്ത്രി പദവിക്ക് സംവരണം വേണമെന്ന് പറയാൻ ആകില്ല. പിണറായി മികച്ച മുഖ്യമന്ത്രി.

പാർട്ടിയിൽ നിന്നും നേതാക്കൾ വിട്ട് പോകുന്നത് ശരി അല്ല. വിട്ടു പോകൽ പാർട്ടി പരിശോധിക്കണം. പാർട്ടി പരിശോധിക്കും. പേരാവൂരിൽ പാർട്ടി ജയിക്കാൻ ആണ് എന്നെ അവിടെ സ്ഥാനാർഥി ആക്കിയത്. മട്ടന്നൂർ നിന്നും VK സനോജ് ജയിക്കുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Story Highlights : K K Shailaja in answer please about peravoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here