Advertisement

‘പാലയുടെ സുവർണ്ണകാലം തിരിച്ചുവരും, ഇത്തവണ കേരള കോൺഗ്രസ് വിജയിക്കും; മാണി സി കാപ്പൻ പിടിച്ച വോട്ടുകൾ കള്ള പ്രചാരണങ്ങളിലൂടെ’; ജോസ് കെ മാണി 24 നോട്

March 23, 2026
Google News 2 minutes Read
jose k mani

പാല തിരിച്ചുപിടിക്കും പാലയുടെ സുവർണ്ണകാലം വരുമെന്ന് ജോസ് കെ മാണി 24 നോട്. ജോസ് കെ മാണി കെ എം മാണിയുടെ കല്ലറ സന്ദർശിച്ചു. ജനങ്ങളുടെ ഇടയിൽ ആവേശകരമായ പ്രതികരണമുണ്ട്. പാലയിൽ ഇത്തവണ കേരള കോൺഗ്രസ് വിജയിക്കും. മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരും

മൂന്നാം ഇടതു സർക്കാരിൽ കേരള കോൺഗ്രസ് മന്ത്രി സ്ഥാനത്തെ മാറ്റം ചർച്ച ചെയ്തു തീരുമാനിക്കും. മാണി സി കാപ്പൻ പിടിച്ച വോട്ടുകൾ കള്ള പ്രചാരണങ്ങളിലൂടെയാണ്. ജനങ്ങൾക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. ജനങ്ങൾ പ്രതീക്ഷിച്ചത് അവർക്ക് ലഭിച്ചിട്ടില്ല.

കേരള കോൺഗ്രസ് യുഡിഎഫിനോട് അടുക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണ്. പാല ശ്രദ്ധ കേന്ദ്രം ആയതുകൊണ്ട് വാർത്തകൾ വരുന്നത്. ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം കൊണ്ടുവരാനുള്ള നീക്കം ആയിരുന്നുവെന്നും ജോസ് കെ മാണി വിമർശിച്ചു.

Story Highlights : jose k mani about kerala congress win in pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here