പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; PNG കണക്ഷന്‍ അനുമതികള്‍ വേഗത്തിലാക്കും
രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം പ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അംഗീകൃത ഏജൻസികൾക്ക് തടസ്സമില്ലാതെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനും വ്യാപിപ്പിക്കാനും സൗകര്യമൊരുക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഭരണകൂടം അനുമതി നൽകണം. അനുമതി നൽകിയില്ലെങ്കിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ചെറിയ ഗ്യാസ് ശൃംഖലയാണെങ്കില്‍ 10 ദിവസം വലിയ ഗ്യാസ് ലൈന്‍ ശൃംഖലയാണെങ്കില്‍ 60 ദിവസം സമയമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏകീകൃതവും സുതാര്യവുമായ നിരക്കുകളാകും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക. അംഗീകൃത ഗ്യാസ് ഏജന്‍സികള്‍ക്ക് തടസമില്ലാതെ പൈപ്പ്് ലൈന്‍ സ്ഥാപിക്കാനും വ്യാപിപ്പിക്കാനും സൗകര്യമൊരുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവില്‍ പറയുന്നു. ഹോര്‍മൂസിലെ പ്രതിസന്ധി കാരണം പിഎന്‍ജിയെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
Story Highlights : Central Govt to strengthen natural gas network
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




