‘കാലങ്ങളായി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിരുന്നത് സിപിഐഎമ്മാണ്’; കാരാട്ട് റസാഖ്
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎം വാങ്ങിയെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു. രണ്ട് മൂന്ന് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎമ്മിനായിരുന്നു. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ജമാ അത്തെ ഇസ്ലാമി വർഗീയ ശക്തിയായി സിപിഐഎം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന്റെ ഉരുക്ക് കോട്ട അല്ല കൊടുവള്ളി അത് യുഡിഎഫിന്റേതാണ് അവിടെ ഒരുതവണ മത്സരിച്ച് താൻ അവിടെ വിജയിച്ചു, സിപിഐഎമ്മിന് ചരിത്രത്തിൽ കിട്ടാത്ത മണ്ഡലമായ കൊടുവള്ളി പിടിച്ചുകൊടുത്തയാളാണ് താനെന്നും കാരാട്ട് റസാഖ് തുറന്നടിച്ചു. പാർട്ടിയിൽ ഉള്ളവരെ ചേർത്തുപിടിക്കാണ് സിപിഐഎമ്മിന് സാധിക്കുന്നില്ല അതുകൊണ്ടാണ് അവരുമായുള്ള ബന്ധം ഉപേക്ഷിച്ച് വീണ്ടും മുസ്‌ലിം ലീഗിലേക്ക് മടങ്ങിപോയത് കൂടാതെ കൊടുവള്ളിയിലെ വികസനം അട്ടിമറിച്ചതുകൊണ്ടാണ് ഈ തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
Read Also: 10 സീറ്റുകളിൽ CPIM-BJP ഡീൽ; ഇപ്രാവശ്യത്തെ ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ
മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് നേരത്തെ തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചിരുന്നു. താന്‍ നേരിട്ട പ്രശ്‌നങ്ങളെല്ലാം എല്‍ഡിഎഫിന് കത്തെഴുതി നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ തയ്യാറാവാത്തതിനാലാണ് നിലവിലെ നീക്കമെന്നും റസാഖ് ആരോപിച്ചിരുന്നു.
Story Highlights : CPIM bought Jamaat-e-Islami’s votes; Karat Razak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




