Advertisement

ഐഫോൺ ഉപയോക്താക്കൾ ജാ​ഗ്രതൈ! ഹാക്കിങ് ടൂൾ ചോ​ർന്നു, സുരക്ഷാ ഭീഷണി

March 24, 2026
Google News 2 minutes Read

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾ ആശങ്കയിൽ. ഐഫോൺ ഹാക്കിങ് ടൂളായ ഡാർക്ക് സോഡ് ചോർന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ഹാക്കിങ് ടൂളിന്റെ ചോർച്ച വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഒഎസ് 26 സോഫ്‌റ്റ്‌വെയറിലേക്ക് ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത ഐഫോൺ ഉപയോക്താക്കളെ ടാർഗെറ്റു ചെയ്യാൻ ഏത് ഹാക്കർക്കും ടൂളുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ ഇത് അനുവദിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

എളുപ്പം ഉപയോ​ഗിക്കാൻ സാധിക്കുന്ന ഹാക്കിങ് ടൂളായതിനാൽ ഇത് ​ദുരുപയോ​ഗപ്പെടുത്താനുള്ള സാധ്യത വളരെ വലുതാണെന്നാണ് ടെക്ക് വിദ​ഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഹാക്കിങ് പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും ഇത് ഉപയോ​ഗിക്കാൻ കഴിയും. അതിനാൽ ഐഫോണിലെ ഡാറ്റ, കോൺടാക്ട്, ‌മെസേജുകൾ, കോൾ, സേവ് ചെയ്ത പാസ്വേർഡുകൾ എന്നിവ ഉൾപ്പെടെയുള്ള ഡാറ്റ ചോർത്തിയെടുക്കാൻ കഴിയുന്നതാണ്.

ആപ്പിളിന്റെ പഴയ പതിപ്പുകളിലും ഐഒഎസ് 18നെയും ​ഗുരുതരമായി ബാധിക്കുന്നതാണ് ഡാർക്ക് സോഡ്. പുതിയ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അതിക സുരക്ഷയ്ക്കായി ലോക്ക്ഡൗൺ മോഡ് ഉപയോ​ഗിക്കുകയും ചെയ്യാം.

Story Highlights : DarkSword Exploit Chain Leaked Online, Posing Risk to Millions of iPhones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here