Advertisement

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

March 24, 2026
Google News 2 minutes Read
iran (2)

ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇറാനിലെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുന്നത് ലോകത്തിന് അനിവാര്യം. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ കൂടുതല്‍ ആശയവിനിമയം നടത്തും – പ്രധാനമന്ത്രി കുറിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദിയും ട്രംപും തമ്മില്‍ സംസാരിക്കുന്നത്.

അതേസമയം, പശ്ചിമേഷ്യയില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണില്‍ അധികം കരുതല്‍ ഇന്ധനം ഉണ്ട്. കരിഞ്ചന്ത തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Story Highlights : Dr S Jaishankar met with Iran ambassador in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here