Advertisement

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ചിലവിട്ടത് 11,21,000 രൂപ; കണക്ക് പരസ്യമാക്കിയത് വിവരാവകാശ മറുപടിയിൽ

March 24, 2026
Google News 1 minute Read
iruvar

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന്റെ പേര്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.

പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

Story Highlights : Government spent Rs 11,21,000 on Mohanlal-Chief Minister interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here