Advertisement

‘തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം മത്സരിക്കില്ല; ഡി എം കെ മുന്നണിയ്ക്കായി പ്രവർത്തിക്കും’; കമൽ ഹാസൻ

March 24, 2026
Google News 2 minutes Read

തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം മത്സരിക്കില്ലെന്ന് അധ്യക്ഷൻ കമൽ ഹാസൻ.‌ ഡി എം കെ മുന്നണിയ്ക്കായി പ്രവർത്തിക്കും. രണ്ട് സീറ്റുകൾ നൽകാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഉദയസൂര്യനിൽ മത്സരിക്കണമെന്ന നിബന്ധന മക്കൾ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. പാർട്ടി രൂപീകരിച്ചതുമുതൽ എംഎൻഎം ഒറ്റക്കായിരുന്നു തമിഴ്‌നാട്ടിൽ മത്സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎൻ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്.

മുന്നണി മര്യാദയുടെ ഭാഗമായി ഒരു രാജ്യസഭാ സീറ്റ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നൽകാമെന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കമമെന്ന നിബന്ധനയാണ് പാർട്ടിയ്ക്ക് മുന്നിൽ വെച്ചിരുന്നത്. ഇത് അംഗീകരിക്കാൻ മക്കൾ നീതി മയ്യം തയാറായില്ല. തുടർന്ന് ഡിഎംകെ ആസ്ഥാനത്ത് എത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്ത മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ എത്തിയത്.

Read Also: ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

രാഷ്ട്രീയമെന്നത് സ്വാർഥ താത്പര്യത്തിനായി ഉപയോഗിക്കുന്നതല്ലെന്നും എല്ലാവരും അങ്ങനെ വേണം രാഷ്ട്രീയപ്രവർത്തനം നടത്താനെന്ന് കമൽ ഹാസൻ പറഞ്ഞു. മത്സരിച്ച് ജയിക്കുകയെന്നതല്ല മറിച്ച് ഡിഎംകെ സഖ്യത്തിനായി പ്രവർത്തിക്കുക, എല്ലാ മണ്ഡലത്തിലും പ്രവർത്തകർ പ്രചരണത്തിനിറങ്ങുക എന്നതാണ് വേണ്ടതെന്ന് കമൽഹാസൻ കൂട്ടിച്ചേർത്തു.

നാളെയാണ് ഡിഎംഡികെ-ഡിഎംകെ ചർച്ച നടക്കുക. പുതുച്ചേരിയിൽ കോൺഗ്രസ് 16 സീറ്റിലും ഡിഎംകെ 13 സീറ്റിലും വിസികെ ഒരു സീറ്റിലും മത്സരിയ്ക്കാൻ ധാരണയായെങ്കിലും തർക്കം തീർന്നിട്ടില്ല. ഡിഎംകെയ്ക്ക് നൽകിയ ഒരു സീറ്റിൽ കോൺഗ്രസും പത്രിക നൽകി. സിപിഐഎം, സിപിഐ പാർട്ടികൾക്ക് ഇത്തവണ സീറ്റുകൾ നൽകിയിട്ടില്ല.

Story Highlights : Kamal Haasan says Makkal Needhi Maiam will not contest in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here