Advertisement

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തും; വിമതരില്ലാതെ ഒറ്റകെട്ടായി മുന്നോട്ട് പോകും, കെ സി വേണുഗോപാൽ

March 24, 2026
Google News 2 minutes Read
KC VENUGOPAL

100 ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും വേണുഗോപാൽ ട്വന്റി ഫോറിനോട് പ്രതികരിച്ചു.

ജനങ്ങൾക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയാണ് എൽഡിഎഫ് ഭരണം. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സിപിഐഎമ്മിന്റെ അണികൾക്ക് തന്നെ അറിയാം ഇങ്ങനെ പോയാൽ ഈ പാർട്ടി ഉണ്ടാകില്ല എന്ന്. ജനങ്ങൾക്കുള്ള വിശ്വാസമാണ് കോൺഗ്രസിന് വോട്ടായി മാറാൻ പോകുന്നത് അദ്ദേഹം പറഞ്ഞു.

26 -ാം തീയതി കഴിഞ്ഞാൽ ഒരു വിമതരും ഉണ്ടാകില്ല എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടെ എൽഡിഎഫിനെ താഴെ ഇറക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കും.ചില പ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും അതൊക്കെ സ്വാഭാവികമാണ് അവരെയെല്ലാം പറഞ്ഞു മനസ്സിലാകുന്നുണ്ട്. ഒരുപാട് പേർക്ക് പല സ്ഥാനങ്ങളിലും അർഹതയുള്ള പാർട്ടിയാണിത്. അഭിപ്രായങ്ങൾ എല്ലാവർക്കും ഉണ്ടാകും, അത് കേട്ട് മുന്നോട്ട് പോകും.

എല്ലാ മേഖലയിലും നേട്ടം കൈവരിച്ച പത്ത് വര്ഷം എന്നത് എൽഡിഎഫിന്റെ പി ആർ ഏജൻസി പറയുന്നതാണ്. പരസ്യവും യാഥാർഥ്യവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. സാധാരണക്കാർക്ക് മുന്നിൽ പരസ്യം ചിലവാകില്ല കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights : KC Venugopal confident of victory in kerala assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here