ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിൽ UAE സായുധ സേനാംഗ കൊല്ലപ്പെട്ടു
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ബഹ്റൈനിൽ ഒരാൾ കൊല്ലപ്പെട്ടു. യുഎഇ സായുധ സേനാംഗമാണ് മരിച്ചത്. മൊറോക്കൻ സ്വദേശിയായ സിവിലിയൻ കോൺട്രാക്ടറാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരുക്കേറ്റെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ-ബഹ്‌റൈൻ സംയുക്ത ഓപ്പറേഷനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. അഞ്ച് മിസൈലുകളും 17 ഡ്രോൺ ആക്രമണവും ഇന്നുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുലർച്ചെ തന്നെ ആക്രമണം ആരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് തുടർച്ചയായ ഡ്രോൺ ആക്രമണശ്രമമുണ്ടായി. 20-ലേറെ ഡ്രോണുകളാണ് സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തടയുകയും നശിപ്പിക്കുകയും ചെയ്തത്.
ബഹ്‌റൈനിൽ രണ്ട് തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ ആകട്ടെ 3 തവണയാണ് രാവിലെ മാത്രം ആക്രമണം ഉണ്ടായത്. മിസൈൽ ആവശ്ഷ്ടങ്ങൾ പതിച്ച് കുവൈറ്റിൽ ഏഴ് പ്രധാന വൈദ്യുതി വിതരണ ലൈനുകൾ തകരാറിലായി.രാജ്യത്ത് പലയിടത്തും വൈദ്യുതി മുടങ്ങി. ഇതിനിടെ നാറ്റോ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ചർച്ച നടത്തി. ഇറാനുമായി സമാധാനചർച്ചകൾ നടത്താൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
Story Highlights : Moroccan contractor working with UAE forces killed in Bahrain in Iranian attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




