‘സമനില തെറ്റിയത് ആർക്കെന്ന് കണ്ടാൽ അറിയാം, പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടി’; മുഖ്യമന്ത്രി
കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ആളുകള്‍ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്. പൊതുയോഗത്തിന് അതിൻ്റെ മര്യാദ ഉണ്ട്. അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല. കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം ആണ് എന്നാണ് പറഞ്ഞത്. അതെപ്പോൾ ആണ് അൺ പാർലമെൻ്ററി ആയത്. താൻ പലപ്പോഴും പറയാറുള്ള വാക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം ബിജെപി ഡീൽ ആരോപണം വിചിത്രമായ കാര്യം. നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ. മുസ്ലിം നമധാരി ആയതാണോ ഡീൽ.
നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്?. തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്?. ആരാണ് സഖ്യം ഉണ്ടാക്കിയത്. RSS മായി പണ്ടേ കൂട്ടുകൂടിയവരാണ് പ്രതിപക്ഷ നേതാവിൻ്റെ പാർട്ടി. നാണവും ഉളുപ്പും ഇല്ലാത്ത പാർട്ടിയാണ്. ഇ എം എസിനെ തോൽപ്പിക്കാൻ RSS കാര്യവാഹക് പറന്നെത്തി. കോ – ലീ – ബി സഖ്യം വടകരയിലും ബേപ്പുരിലും ഉണ്ടായി.
തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വോട്ട് എവിടെ പോയി?. ഞങ്ങള ജയം പ്രതീക്ഷിച്ചിരുന്നു. ഇതെല്ലാം നാടിൻ്റെ വൃത്തികെട്ട ചരിത്രം അല്ലേ. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാൻ എന്നും കോൺഗ്രസും യുഡിഎഫും തയ്യാറായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് പ്രതിഫലിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : pinarayi vijayan response on konni incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




