വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; മോഹന്‍ലാലിന്റെ ഹര്‍ജിയി വെള്ളിയാഴ്ച കോടതി പരിഗണിക്കും
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
ശബ്ദമുള്‍പ്പെടെ ക്ലോണ്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചില ഫോട്ടോകളില്‍ ബോഡി ഷെയ്മിംഗ് ഉള്ളടക്കം ഉണ്ടെന്നും മോഹന്‍ലാലിന്റെ ശബ്ദം എങ്ങനെ ക്ലോണ്‍ ചെയ്യാമെന്ന് വിശദീകരിക്കുന്ന ഒരു യൂട്യൂബ് ട്യൂട്ടോറിയല്‍ ഉണ്ട് എന്നും മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഡീപ്പ്‌ഫേക്ക്, വോയ്സ് ക്ലോണിംഗ് എന്നിവയില്‍ ആശങ്ക ഉള്ളതായും മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ മെറ്റയോട് കോടതി വിശദീകരണം തേടി. ലിങ്കുകള്‍ പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മെറ്റയുടെ അഭിഭാഷകന്‍ കോടതി അറിയിച്ചു. കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും മോഹന്‍ലാല്‍ കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് മെറ്റയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഓരോ നിമിഷത്തിലും പുതിയ ലിങ്കുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുകയാണെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Story Highlights : Protection of personality rights; Court to consider Mohanlal’s petition on Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




