Advertisement

‘കേരളത്തിൽ UDFന് അനുകൂല സാഹചര്യം, 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും’; രമേശ്‌ ചെന്നിത്തല

March 24, 2026
Google News 2 minutes Read

കേരളത്തിൽ UDFന് അനുകൂല സാഹചര്യം. 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും. ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് ജനം ആഗ്രഹിക്കുന്നു. 10 വർഷം കഴിയുമ്പോൾ സംസ്ഥാനം നേരിടുന്നത് ഗുരുതര തകർച്ച.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ച് വരുന്നത്. പ്രധാന പ്രതികൾ എല്ലാം പുറത്ത്. പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാർ മുൻകൈ എടുത്ത് പ്രതികൾക്ക് ജാമ്യം കിട്ടാൻ അവസരം ഒരുക്കി. ശബരിമല യുവതി പ്രവേശം, ഭക്തജനങ്ങൾക്ക് ഒപ്പമെന്ന് കള്ള പ്രചാരണം നടത്തി. ശബരിമലയിൽ യുവതികളെ കയറ്റാം എന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

PDP യുടെ പിന്തുണയെ പറ്റി സിപിഐഎം എന്താണ് പറയുന്നത്. ഭൂരിപക്ഷ വർഗീയത കത്തിക്കാനാണ് സിപിഐഎം ശ്രമം. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയുടെ കാർഡ് കളിക്കാൻ സിപിഐഎം തീരുമാനിച്ചിറങ്ങിയിരിക്കുന്നു കഴിഞ്ഞതവണ ന്യൂനപക്ഷമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ പ്രീണനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന്റെ ഭാഗമായാണ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിരിക്കുന്നത്. തുടർഭരണം ഉണ്ടായത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം. കുന്നത്തുനാട്ടിൽ 20 – 20 ക്ക് ഇത്രയും സീറ്റ് നൽകിയതിൽ കള്ളക്കളി ഉണ്ട്. സ്ഥാനാർത്ഥികളുടെ പേര് പരിശോധിച്ചാൽ ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന കള്ളക്കളി മനസ്സിലാകും.

കോൺഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം. കോൺഗ്രസ് വരാതിരിക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. കൂത്തുപറമ്പിലെ വിജയം ബിജെപി വോട്ട് വാങ്ങി. ബിജെപിയുമായുള്ള ഡീൽ മറച്ചുവെക്കാൻ ആണ് കോൺഗ്രസിന്റെ പഴയ ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നത്. നരേന്ദ്രമോദിയും പിണറായി വിജയനും അനിയൻ ബാവയും ചേട്ടൻ ബാവയുമെന്ന് അദ്ദേഹം പരിഹസിച്ചു.

ചെറ്റപ്രയോഗം മുഖ്യമന്ത്രിക്ക് സ്ഥിരമായിട്ടുള്ളത്. ജി സുധാകരനെ ചെറ്റ എന്ന് വിളിച്ചത് അംഗീകരിച്ച് കൊടുക്കാൻ കഴിയുമോ?. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത് തുടർഭരണം ഉണ്ടാകരുതെന്ന്. ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്ക് സീറ്റ് കൊടുക്കാൻ നടത്തിയ ഭഗീരതപ്രയത്നം നമ്മൾ കാണുന്നു.

സിപിഐഎം കോട്ടകളിൽ വിള്ളൽ വീണുകൊണ്ടിരിക്കുന്നു. യുഡിഎഫിൽ ഒരു ഭിന്നതയും ഉണ്ടായിരുന്നില്ല. തുടർഭരണത്തിന്റെ ഭാഗമായി സഹകരണ തട്ടിപ്പ്, സ്വജനപക്ഷപാതം ഒക്കെ വർദ്ധിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ എങ്ങനെയാണ് ബിജെപിയുടെ സീൽ വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ ബിജെപി സീൽ വരുന്നത് ദുരൂഹം. സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്

കെ സുധാകരന്റെ മനസ്സുമടുക്കുന്ന ഒരു സാഹചര്യവുമില്ല. അദ്ദേഹത്തിന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കും. കെ സുധാകരൻ പാർട്ടിയുടെ വലിയ സ്വത്ത്. കോന്നി സംഭവം, ചോദ്യം കേട്ട് മുഖ്യമന്ത്രി മറുപടി പറയേണ്ടതായിരുന്നു. പകരം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞു.

വ്യക്തികൾക്ക് പരസ്യം നൽകിയ സർക്കാർ നടപടി. UDF അധികാരത്തിൽ വന്നാൽ അന്വേഷണത്തിന് ഉത്തരവിടും. യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാർ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights : Ramesh chennithala against ldf and bjp deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here