Advertisement

‘പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം’; സീറോ മലബാർ സഭ

March 24, 2026
Google News 2 minutes Read

പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം എന്ന് സീറോ മലബാർ സഭ. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമാണെന്നും ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുകയാണെന്നും സീറോ മലബാർ സഭ. ക്രൈസ്‌തവസമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.

ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് സഭ കുറ്റപ്പെടുത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ സർക്കാർ തുടർച്ചയായി അവഗണിക്കുന്നത് ഗൗരവകരമായ വിവേചനമാണെന്ന് സീറോ മലബാർ സഭ പറയുന്നു.

ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസ്സിലാക്കുന്നതെന്നും സഭ വ്യക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

Story Highlights : Syro-Malabar Sabha says entrance exam during the Easter is objectionable

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here