Advertisement

വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു; സത്യവാങ്മൂലത്തില്‍ സ്വത്ത് കുറച്ചു കാണിച്ചെന്ന പരാതി തള്ളി

March 24, 2026
Google News 2 minutes Read
v d

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി. തന്റെ ഔദ്യോഗിക വാഹനത്തിന് പിഴ കുടിശിക ഇല്ലെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. അഭിഭാഷക ജോലി ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. (VD Satheesan’s nomination accepted)

ചലാനില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയും വണ്ടിയുടെ സ്റ്റേറ്റ് നമ്പറും മറ്റേതോ മന്ത്രി ഉപയോഗിച്ചിട്ടുള്ളത് ആവാം. കൂടാതെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ കൊടി ഉപയോഗിക്കാന്‍ പാടില്ല. ചലാനില്‍ കാണിച്ച വാഹനത്തിന് മന്ത്രിമാര്‍ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും മറുപടി നല്‍കി.

Read Also: ‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

വി ഡി സതീശന്റെ സത്യവാങ്മൂലത്തിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് പത്രിക വിശദ പരിശോധനക്കായി മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാല്‍റ്റി, കൈയിലുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളില്‍ അവ്യക്തത നിലനില്‍ക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവച്ചത്.

ഫൈന്‍ അടച്ചതില്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ലെന്ന് വി.ഡി. സതീശനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ അയൂബ് ഖാന്‍ പറഞ്ഞു. നുണകള്‍ മാത്രം എഴുതിയ സത്യവാങ് മൂലമാണ് നല്‍കിയത്. തിരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കും. റിട്ടേണിംഗ് ഓഫീസന്‍ പക്ഷപാതപരമായി തീരുമാനം എടുത്തു – അദ്ദേഹം വ്യക്തമാക്കി.

Story Highlights : VD Satheesan’s nomination accepted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here