‘ആറര വര്‍ഷമായിട്ടും വിടുതല്‍ ലഭിച്ചില്ല, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുന്നില്ല’; കണ്ണന്‍ ഗോപിനാഥന്‍
ഐഎഎസ് പദവിയില്‍ നിന്ന് വിടുതല്‍ നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് പദവി രാജിവെച്ചത് കേന്ദ്രം സ്വീകരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് ആണ് കണ്ണന്‍ ഗോപിനാഥന്റെ എക്‌സ് പോസ്റ്റ്. (Kannan Gopinathan)
ഐഎഎസ് പദവി ഉപേക്ഷിച്ച് ആറര വര്‍ഷമായിട്ടും വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിന് എതിരെയാണ് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാണ് എക്‌സ് പോസ്റ്റ്. തന്റെ രാഷ്ട്രീയ നിലപാട് എന്തുതന്നെയായാലും രാജിവയ്ക്കാനും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുമുള്ള എന്റെ അവകാശം തടയുന്നത് ദയനീയമെന്നും എക്‌സ് പോസിലൂടെ കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. വിഷയം ജനങ്ങളെ അറിയിക്കാനാണ് പോസ്റ്റിട്ടതെന്ന് കണ്ണന്‍ഗോപിനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ആറര വര്‍ഷമായി രാജിവച്ചിട്ട്. ഇതുവരെ അത് പ്രോസസ് ചെയ്യാതെ വച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ നോമിനേഷന്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാന്‍ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ എന്നുള്ളത് ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൂടി വച്ചു എന്നേ ഉള്ളു – അദ്ദേഹം പറഞ്ഞു.
രാജി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് എക്‌സ് പോസ്റ്റിലൂടെ കണ്ണന്‍ ഗോപിനാഥന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കണ്ണന്‍ ഗോപിനാഥനെ പരിഗണിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
Story Highlights : 6-year delay in accepting resignation blocks right to contest polls; Kannan Gopinathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



