കൂടുതല്‍ എണ്ണ ടാങ്കറുകള്‍ രാജ്യത്തേക്ക് വരുന്നു; ആശങ്ക വേണ്ട; സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷവും, രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി – ഡോണള്‍ഡ് ട്രംപ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തേടി പ്രതിപക്ഷം. യുദ്ധം എല്ലാവര്‍ക്കും ദോഷം ചെയ്യും എന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കിയെന്നും, എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും യോഗത്തിനുശേഷം പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി നിരവധി രാജ്യങ്ങളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടെന്നും കൂടുതല്‍ എണ്ണ ടാങ്കറുകള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം നിലവില്‍ പര്യാപ്തമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read Also: ഇറാനില്‍ ഇതുവരെ 15,000ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേല്‍
തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രധാന പാര്‍ട്ടികള്‍ എല്ലാം സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, ഭക്ഷണത്തിന് എല്‍പിജി ചാര്‍ജോ ഗ്യാസ് സര്‍ചാര്‍ജോ ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ആണ് നിര്‍ദ്ദേശം. മെനുവിലെ വില നിര്‍ണയത്തില്‍ തന്നെ ചെലവുകള്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം. ഉപഭോക്തൃ നിരീക്ഷണ ഏജന്‍സിയായ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയു ടേതാണ് നിര്‍ദ്ദേശം. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വില അന്തിമ വിലയാണെന്ന് ഉറപ്പാക്കണം. നിര്‍ദേശം ലംഘിച്ചാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
Story Highlights : All-party meeting on West Asia crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




