‘അമ്പലപ്പുഴയിൽ BJP-UDF ഡീൽ; ജി സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം ഡീൽ നടപ്പാക്കാനുള്ള കവചം’; എച്ച് സലാം
അമ്പലപ്പുഴയിൽ ബിജെപി – യുഡിഎഫ് ഡീൽ നടന്നിരിക്കുന്നെന്ന് എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. ഈ ഡീൽ നടപ്പാക്കാനുള്ള കവചമാണ് ജി സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം. കെ സി വേണുഗോപാൽ പരസ്യമായി മറുപടി നൽകണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. രാഷ്ട്രീയ വോട്ടുകൾക്കാണ് മണ്ഡലത്തിൽ സ്വാധീനം കൂടുതൽ. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കോൺഗ്രസിനെ വഞ്ചിച്ചുവെന്ന് എച്ച് സലാം ആരോപിച്ചു.
2016 തൊട്ട് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ജി സുധാകരനും തമ്മിൽ നെക്സസ്. ജി സുധാകരനുമായി കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ തന്നെ നെക്സസ് ഉണ്ടായിരുന്നുവെന്ന് എച്ച് സലാം പറഞ്ഞു. ഞങ്ങൾക്ക് ലാഭം കിട്ടിയത് കൊണ്ട് ആണ് അന്ന് ഇക്കാര്യം പറയാതിരുന്നത്. സുധാകരൻ തിരിച്ചു എന്തെങ്കിലും ചെയ്തു കൊടുത്തോ എന്ന് പറയുന്നില്ല. 40,000 വോട്ടുകൾ ലഭിക്കും എന്നുള്ള പരാമർശം തമാശയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിലെ സാധാരണ കോൺഗ്രസുകാരെ വഞ്ചിച്ചു. ജി സുധാകരൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്താണ് ചെയ്തത് എന്ന പാർട്ടിക്ക് ബോധ്യമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജി സുധാകരൻ പ്രതികാരം ചെയ്തുവെന്നും എച്ച് സലാം ആരോപിച്ചു.
Story Highlights : H Salam alleges BJP-UDF deal in Ambalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




